ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടു; മഷിയിട്ട് നോക്കി കുറ്റക്കാരി സൗദാമിനിയെന്ന് മുദ്രകുത്തി, പാലക്കാട് കുടുംബത്തിന് ഊരുവിലക്ക്

പാലക്കാട്: മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് നഗരത്തിലെ ഒരു കുടുംബത്തിന് പ്രദേശവാസികൾ വിലക്ക് ഏർപ്പെടുത്തിയതായി പരാതി. കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ചക്ലിയ സമുദായം വിലക്ക് ഏർപ്പെടുത്തിയത്. രണ്ട് മാസത്തിലേറെയായി ഊരുവിലക്ക് ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കേസിൽ നിന്ന് പിന്മാറാൻ നിരന്തര ഭീഷണി; നാൽപ്പത് ലക്ഷം മതിപ്പുള്ള വീട് നൽകാമെന്ന് വാഗ്ദാനം; മധുവിന്റെ അമ്മ നൽകിയ പരാതി ഗൗനിക്കാതെ പോലീസും

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രദേശത്തെ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നു. ശേഷം, കുട്ടിയുടെ ബന്ധുക്കൾ മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിക്കുകയായിരുന്നു. തുടർന്നാണ് ഊരുവിലക്ക് ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

ക്ഷേത്രത്തിൽ പ്രവേശനമില്ലാതായി. കുട്ടികളെ മറ്റ് കുട്ടികൾ കളിക്കാൻ കൂട്ടാതായി. ഏക വരുമാന മാർഗമായ തുന്നൽ ജോലി പോലും ഇല്ലാതായതായി കുടുംബം ആരോപിച്ചു. എന്നാൽ, കുടുംബത്തെ വിലക്കിയിട്ടില്ലെന്നും ക്ഷേത്ര ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നും സമുദായ നേതാക്കൾ വ്യക്തമാക്കി.

Exit mobile version