വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടം; പൊലിഞ്ഞത് മൂന്ന് ജീവൻ, മാതാപിതാക്കളെയും മുത്തശ്ശിയെയും വിധി കവർന്നപ്പോൾ ബാക്കിയായത് രണ്ടര വയസുകാരൻ! തീരാനോവ്

Road Accident | Bignews Live

മീനങ്ങാടി: വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെയുണ്ടായ അപകടത്തിൽ രണ്ടരവയസുകാരന് നഷ്ടപ്പെട്ടത് സ്വന്തം മാതാപിതാക്കളെയും മുത്തശ്ശിയെയും. ദേശീയപാതയിൽ മുട്ടിൽ മുതൽ കൊളഗപ്പാറവരെയുള്ള ഭാഗത്ത് അപകടങ്ങൾ കൂടുതലുണ്ടാവാറുണ്ടെങ്കിലും ഇത്രയും വലിയൊരു അപകടവും മൂന്ന് ജീവൻ പൊലിഞ്ഞതും പ്രദേശവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്‌റ്റേഷനില്‍ വെടിവെയ്പ്പ് : ഇരുപതിലധികം പേര്‍ക്ക് പരിക്ക്, ഗ്യാസ് മാസ്‌ക് ധരിച്ചെത്തിയ അക്രമിയ്ക്കായി തിരച്ചില്‍

കാക്കവയലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ യാത്രചെയ്തിരുന്ന കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. തമിഴ്‌നാട് പാട്ടവയൽ സ്വദേശികളായ പുത്തൻപുരയിൽ പ്രവീഷ് (39), ഭാര്യ ശ്രീജിഷ (32), പ്രവീഷിന്റെ അമ്മ പ്രേമലത (60) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെയും ശ്രീജിഷയുടെയും മകൻ ആരവിനെ (രണ്ടര) സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂവരും ലോകത്തോട് വിടപറഞ്ഞത് അറിയാതെ കുരുന്ന് ആശുപത്രി കിടക്കയിൽ ബോധമറ്റ് കിടക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കാക്കവയൽ നഴ്‌സറി സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് ബാലുശ്ശേരി നന്മണ്ടയിൽ വിവാഹത്തിൽ പങ്കെടുത്ത് തിരികെ വരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ മിൽമ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പ്രവീഷിനെയും പ്രേമലതയെയും കല്പറ്റ ലിയോ ആശുപത്രിയിലും ശ്രീജിഷയെ കൈനാട്ടി ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വിജയനാണ് പ്രവീഷിന്റെ അച്ഛൻ.

മീനങ്ങാടി പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. കൂടുതൽ അന്വേഷണത്തിലേ അപകടകാരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

Exit mobile version