പാർട്ടി കോൺഗ്രസ് വേദിയിൽ ശ്രദ്ധാകേന്ദ്രമായി ആര്യയും സച്ചിനും; വൈറലായി ചിത്രങ്ങൾ

Arya and sachin dev | Bignewslive

കണ്ണൂർ: പാർട്ടി കോൺഗ്രസ് വേദിയിലും ശ്രദ്ധാകേന്ദ്രമായി പ്രതിശ്രുത വധൂവരൻമാരായ ആര്യാ രാജേന്ദ്രനും സച്ചിൻദേവും. തിരുവനന്തപുരം മേയറും സി.പി.എം. ചാല ഏരിയാകമ്മിറ്റിയംഗവുമാണ് ആര്യാ രാജേന്ദ്രൻ. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമാണ് സച്ചിൻ ദേവും. ഇരുവരും പാർട്ടി കോൺഗ്രസ് പ്രതിനിധികളാണ്.

സ്വര്‍ഗത്തില്‍ കണ്ടുമുട്ടാം! ലോകത്തിലെ ഏറ്റവും മികച്ച അമ്മ: നല്ല പെണ്‍കുട്ടിയാകാന്‍ ഞാന്‍ ശ്രമിക്കും; ഏറ്റവും മികച്ച ഒന്‍പത് വര്‍ഷത്തിന് നന്ദി, യുദ്ധത്തില്‍ മരിച്ച അമ്മയ്ക്ക് ഹൃദയത്തില്‍ തൊടുന്ന കത്ത് എഴുതി മകള്‍

രണ്ടുപേരും ആദ്യമായാണ് പ്രതിനിധികളായി പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ആര്യ തിരുവനന്തപുരം ജില്ലയിൽനിന്നുള്ള പ്രതിനിധി.

സച്ചിൻദേവാകട്ടെ, എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ പാർട്ടി സെന്റർ നേരിട്ട് നിശ്ചയിച്ച പ്രതിനിധിയും. തിരുവനന്തപുരം ഓൾ സയൻസ് കോളേജിൽ അവസാനവർഷ ഗണിതശാസ്ത്ര വിദ്യാർഥിനികൂടിയാണ് ആര്യയിപ്പോൾ.

സച്ചിൻദേവ് നിയമബിരുദം കഴിഞ്ഞ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയപ്പോഴാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. നിശ്ചയത്തിന്റെ ചിത്രങ്ങളും സൈബറിടത്ത് നിറഞ്ഞിരുന്നു. മിക്കവാറും സെപ്ംബറിലായിരിക്കും വിവാഹമെന്ന് സച്ചിൻദേവ് പറഞ്ഞു. സമ്മേളസ്ഥലത്തുവെച്ച് നേതാക്കളും പ്രതിനിധികളും ഇരുവരെയും അനുഗ്രഹിച്ചു.

Exit mobile version