ചുട്ടുപൊള്ളുന്ന ടാറിട്ട റോഡിലൂടെ ഇനി കാലു പൊള്ളി നടക്കേണ്ട; സന്തോഷിന്റെ കുഞ്ഞുകാലുകളിലേയ്ക്ക് ആഗ്രഹം പോലെ ചെരുപ്പ് കിട്ടി! ഒപ്പം തുടർവിദ്യാഭ്യാസത്തിന് സഹായവും

നെടുങ്കണ്ടം: തന്റെ അമ്മയ്‌ക്കൊപ്പം ആക്രി പെറുക്കാനെത്തിയ ഏഴുവയസുകാരൻ സന്തോഷിന് ഇനി കൈലുകൾ പൊള്ളാതെ റോഡിലൂടെ നടക്കാം. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസ് ജീവനക്കാർ ആ കുഞ്ഞുകാലുകളിലേയ്ക്ക് അവന്റെ ആഗ്രഹം പോലെയൊരു വള്ളിച്ചെരുപ്പ് വാങ്ങി സമ്മാനമായി നൽകി. ഒപ്പം തുടർ വിദ്യാഭ്യാസവും ഇവർ വാഗ്ദാനം ചെയ്തു.

ക്രൂരമായ മനുഷ്യാവകാശ ലംഘനം : യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യ പുറത്ത്

കഴിഞ്ഞ ദിവസം ഉടുമ്പൻചോലയിലാണ് സംഭവം. ചുട്ടുപൊള്ളുന്ന ടാറിങ് റോഡിൽ ചെരിപ്പ് ധരിക്കാതെ ആക്രി സാധനങ്ങൾ പെറുക്കുകയായിരുന്നു ഏഴു വയസുകാരനായ സന്തോഷ്. അമ്മ രാജേശ്വരിക്കൊപ്പം ആക്രിപെറുക്കി വിൽപന നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസ് ജീവനക്കാർ ഉടുമ്പൻചോലയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് പഞ്ചായത്തിന് സമീപത്ത് നിന്നും പഴയ ചാക്കുകളും ആക്രി സാധനങ്ങളും പെറുക്കുന്ന 7 വയസ്സുകാരൻ സന്തോഷിനെ കാണുന്നത്.

വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് വള്ളിച്ചെരുപ്പ് ഇടാനുള്ള ആഗ്രഹം പറഞ്ഞത്. അങ്ങനെ ഉദ്യോഗസ്ഥർ സന്തോഷിനെ വിളിച്ച് സമീപത്തെ കടയിൽ നിന്നും വാങ്ങി നൽകിയ വള്ളിച്ചെരിപ്പ് ഇട്ടതോടെ ഏഴാം ക്ലാസുകാരൻ ചെരിപ്പ് കാണിക്കാൻ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി. അമ്മ രാജേശ്വരിയെ സഹായിക്കാനാണ് സന്തോഷ് ക്ലാസില്ലാത്ത സമയം ആക്രിസാധനങ്ങൾ പെറുക്കാനായി വരുന്നത്. വെയിലാണേലും മഴയാണേലും സന്തോഷ് പഠിപ്പിന് ശേഷം അമ്മയെ സഹായിക്കാൻ ഓടിയെത്തും.

പിതാവായ വേലായുധൻ ഹൃദ്രോഗിയായതോടെ വീട്ടിൽ വിശ്രമത്തിലാണ്. അഞ്ചംഗ കുടുംബത്തിന്റെ ജീവിത പ്രതിസന്ധി മനസ്സിലായതോടെ സന്തോഷിന്റെ ഉപരിപഠനത്തിന് സഹായം പ്രഖ്യാപിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ സന്തോഷിനെ മൈനർ സിറ്റിയിലെ വീട്ടിൽ എത്തിച്ച ശേഷം കുടുംബത്തിന്റെ വിവരങ്ങളും ശേഖരിച്ചു. പഠിപ്പിക്കാനായി മാർഗമില്ലാത്തതിനാൽ എവിടെയെങ്കിലും നിർത്തി സന്തോഷിനെയും സഹോദരനെയും പഠിപ്പിക്കണമെന്നു രാജേശ്വരി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതോടെ സന്തോഷിനെയും, സഹോദരൻ ഹരിയെയും ഏറ്റെടുത്ത് പഠിപ്പിക്കാനും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസ് തീരുമാനിച്ചു.

Exit mobile version