സിൽവർ ലൈൻ പദ്ധതിയുടെ കല്ല് പറിച്ചുമാറ്റി കോൺഗ്രസ് പ്രവർത്തകർ; തിരിച്ച് ഇടുവിച്ച് ഭൂവുടമ

കോലഞ്ചേരി: മാമലയിൽ സിൽവർ ലൈൻ പദ്ധതിയുടെ അതിർത്തിക്കല്ല് പറിച്ചെറിഞ്ഞ് പ്രതിഷേധിച്ചവർക്ക് എതിരെ ഭൂവുടമ. സമരക്കാർ പിഴുതുമാറ്റിയ കല്ല് സ്ഥലമുടമ വീണ്ടും ഇടുവിക്കുകയായിരുന്നു. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിൽ കോൺഗ്രസുകാർ പിഴുതു മാറ്റിയ സർവേക്കല്ലാണ് സ്ഥലമുടമ മുല്ലക്കൽ സരള രവീന്ദ്രന്റെ പരാതിയെത്തുടർന്ന് പുനസ്ഥാപിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് മാമല എംകെ റോഡിന് സമീപം സ്ഥാപിച്ച കല്ല് പ്രതിഷേധിച്ച് എത്തിയ കോൺഗ്രസ് പ്രവർത്തകർ പിഴുതു മാറ്റിയത്. തന്റെ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് കല്ല് മാറ്റിയതെന്ന് സ്ഥലമുടമയുടെ പരാതിയിൽ പറയുന്നു.

ALSO READ- അഴുകിത്തീരാറായ കുഞ്ഞിന്റെ ശരീരവും തുമ്പിക്കയ്യിലേന്തി അമ്മയാന; കണ്ണുനനയിച്ച് ചിത്രം

ഒടുവിൽ ചോറ്റാനിക്കര പോലീസിന്റെ സാന്നിധ്യത്തിൽ കെ റെയിൽ അധികൃതർ കല്ല് പുനസ്ഥാപിച്ചു. പ്രദേശത്തെ കെ റെയിൽ കല്ലിടലനിനെതിരെ കോൺഗ്രസ്, ബിജെപി പ്രതിഷേധങ്ങൾ തുടരുകയാണ്.

Exit mobile version