ആർക്കും ലഭിക്കാത്ത ഭാഗ്യം ലഭിച്ചു; ദിലീപിന് ഒപ്പം സെൽഫി എടുത്തത് സാധാരണ നടപടി, അതിൽ ദുഃഖമില്ല: ജെബി മേത്തർ

കൊച്ചി: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാകാൻ അവസരം ലഭിച്ചത് ഭാഗ്യമെന്ന് പ്രതികരിച്ച് ജെബി മേത്തർ. വിമർശിക്കാൻ കോൺഗ്രസ് പാർട്ടിയിലെ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും പത്മജാ വേണുഗോപാലിന്റെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജെബി മേത്തർ പറഞ്ഞു.

ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതിൽ അസഹിഷ്ണുത തോന്നേണ്ടതില്ല. കോൺഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമർശിക്കുന്നവരും അത് അംഗീകരിക്കേണ്ടിവരുമെന്നും ജെബി മേത്തർ പ്രതികരിച്ചു. എല്ലാവർക്കും അഭിപ്രായം പറയാൻ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസ്. പരിഗണിച്ചവരെല്ലാം കോൺഗ്രസിന്റെ പ്രധാനപ്പെട്ട, മുൻനിരയിൽ നിൽക്കുന്ന നേതാക്കളാണ്. പല മാനദണ്ഡങ്ങൾ കണക്കിലെടുത്താകാം എന്നിലേക്ക് എത്തിയത്, ജെബി പറഞ്ഞു.

also read- ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിലേക്ക് പുറപ്പെട്ടു; മലപ്പുറം സ്വദേശികൾ കാസർകോട് വാഹനാപകടത്തിൽ മരിച്ചു

അതേസമയം, നഗരസഭാ പരിപാടിക്കിടെ ദിലീപിനൊപ്പം സെൽഫി എടുത്തത് സാധാരണ നടപടിയാണെന്നും ജെബി വിശദീകരിച്ചു. അതിൽ ദുഃഖമില്ല. കോടതിയിലിരിക്കുന്ന വിഷയമാണ്. രാഷ്ട്രീയരംഗത്തുള്ളവരും പല കേസുകളിലും പ്രതിയാകാറുണ്ട്. അവർക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Exit mobile version