കേരളത്തിന്റെ കണ്ണീരായി കളമശ്ശേരി; കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ, നാല് അതിഥി തൊഴിലാളികൾക്ക് മരണം, അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

കൊച്ചി: കേരളത്തെ ഞെട്ടിച്ച് കളമശ്ശേരിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വൻ ദുരന്തം. മണ്ണിന് അടിയിൽ അകപ്പെട്ട നാലു അതിഥി തൊഴിലാളികൾ മരിച്ചു. മണ്ണിനുള്ളിൽ കുടുങ്ങിയ ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാൾ സ്വദേശികളായ ഫൈജുല മണ്ഡൽ, കുടൂസ് മണ്ഡൽ, നൗജേഷ് അലി, നൂർ അമീൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. മുഹമ്മദ് നൂറുള്ള എന്നയാൾക്കായാണ് തിരച്ചിൽ തുടരുന്നത്.

0ALSO READ- പോരാട്ടത്തിന്റെ പെൺപ്രതീകം! ഐഎഫ്എഫ്‌കെ വേദിയിൽ അപ്രതീക്ഷിത അതിഥിയായെത്തി ഭാവന; ആരവത്തോടെ സ്വീകരിച്ച് സിനിമാപ്രേമികൾ

ഏഴു തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ആറ് പേരെ രക്ഷിച്ച് പുറത്തെത്തിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും നാല് പേർക്ക് മരണം സംഭവിക്കുകയായിരുന്നു. സംഭവം നടന്നയുടനെ പുറത്തെത്തിച്ച രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കളമശ്ശേരി മെഡിക്കൽ കോളേജിന് അടുത്തുള്ള ഇലക്ട്രോണിക് സിറ്റിയിൽ നിർമാണം നടക്കുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളിൽനിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികൾക്കു മേലേക്ക് വീഴുകയായിരുന്നു.

ALSO READ- ഷാരൂഖ് മകനെ രക്ഷിച്ചത് പോലെ സുഹൃത്തിനെ ഞാനും സഹായിക്കുന്നു; ശിക്ഷകഴിഞ്ഞ് തിരിച്ചുവരുമ്പോഴും അയാൾ എന്റെ സുഹൃത്ത്; ദിലീപിനെ കുറിച്ച് സിദ്ധീഖ്

ഫയർ ഫോഴ്‌സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു.

Exit mobile version