നിരാഹാര സമരം; ശോഭാ സുരേന്ദ്രന്റെ ആരോഗ്യനില മോശം, ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് ഡോക്ടര്‍, വിജയം കാണുന്നവരെ പിന്മാറില്ലെന്ന് നേതാവ്!

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിനു മുന്‍പില്‍ ബിജെപി സമരത്തിന് ഇറങ്ങിയത്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്‍പില്‍ നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടര്‍. ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ വിജയം കാണും വരെ സമരവുമായി മുന്‍പോട്ട് പോകുവാനാണ് തീരുമാനമെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിനു മുന്‍പില്‍ ബിജെപി സമരത്തിന് ഇറങ്ങിയത്. ബുധനാഴ്ചത്തെ സമരം വനിതാ കമ്മിഷന്‍ മുന്‍ അംഗം ഡോ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഈശ്വരവിശ്വാസികള്‍ അല്ലാത്തവരെപ്പോലും ശബരിമലയിലേക്കു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറിമാരായ വികെ സജീവന്‍, രേണു സുരേഷ്, ഒ രാജഗോപാല്‍ എംഎല്‍എ., മുന്‍മന്ത്രി ആര്‍ സുന്ദരേശന്‍ നായര്‍, വിവിധ എന്‍ഡിഎ നേതാക്കള്‍ എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

Exit mobile version