യാത്ര അയപ്പ് ദിനത്തിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ കിടിലൻ ഡാൻസുമായി സിസ്റ്റർ; പ്രധാനധ്യാപികയ്ക്ക് കൈയ്യടി!

സോഷ്യൽമീഡിയയുടെ മനം കവരുന്ന മറ്റൊരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ വാർത്തകളിൽ താരം. തന്റെ യാത്ര അയപ്പ് ദിനത്തിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ നൃത്തച്ചുവടുകൾ വെച്ച് തിരുവസ്ത്രം അണിഞ്ഞ കന്യാസ്ത്രീയായ പ്രധാനധ്യാപികയാണ് സകലരേയും ഞെട്ടിച്ചത്. ആത്മീയ വേഷത്തിനുള്ളിലെ കലാകാരിയെ ഒടുവിൽ തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് വിദ്യാർത്ഥികളും സഹഅധ്യാപകരും.

സെന്റ് മർസെലിനാസ് ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിറ്റിൽ തെരേസ് ആണ് സ്‌കൂളിലെ തന്റെ യാത്ര അയപ്പ് ദിനത്തിൽ മനംകവരുന്ന ലളിതമായ ചുവടുകളുമായി യാത്ര അയപ്പ് ഗംഭീരമാക്കിയത്. അടുത്ത മാസമാണ് സിസ്റ്റർ വിരമിക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനമായ ‘ആയിരം പാദസരങ്ങൾ കിലുങ്ങി’ എന്ന ഗാനത്തിനാണ് അധ്യാപികയുടെ ലളിതവും സുന്ദരവുമായ ചുവടുകൾ മാറ്റ് കൂട്ടിയത്. കാസര്‍ക്കോട്ടെ മാലക്കല്‍ സ്വദേശിയാണ് സിസ്റ്റര്‍. 10-ാം ക്ലാസ്സ് കഴിഞ്ഞാണ് മഠത്തില്‍ ചേരുന്നത്. പിന്നീട് ഡിഗ്രിയും ബിഇഎഡ്ഡുമെല്ലാം എടുത്ത്‌ 27 വര്‍ഷം വിവിധയിടങ്ങളില്‍ അധ്യാപികയായിരുന്നു.

വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് മനസ് നിറയുന്ന അഭിനന്ദനങ്ങളുമായി സോഷ്യൽമീഡിയ രംഗത്തെത്തിയിരിക്കുകയാണ്.

Exit mobile version