ലൈംഗിക പീഡന പരാതി; ‘പടവെട്ട്’ സംവിധായകൻ ലിജു കൃഷ്ണ പോലീസ് കസ്റ്റഡിയിൽ

കണ്ണൂർ: സിനിമയുമായി സഹകരിച്ച യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ലിജു കൃഷ്ണനെ കൊച്ചി ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലിജു കൃഷ്ണൻ. ലിജു കൃഷ്ണന്റെ ആദ്യ ചിത്രമാണ് പടവെട്ട്. ഇതിന്റെ ഷൂട്ടിങ് കണ്ണൂരിൽ പുരോഗമിക്കുകയാണ്.

also read- മക്കൾക്ക് ചെറിയ പനിയാണെങ്കിലും ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോണം, കൂടുന്നതും കാത്ത് നിൽക്കരുത്; ദുബായിയിൽ മരിച്ച ഐറിസ് മോളെ കുറിച്ച് കണ്ണീർ കുറിപ്പ്

ആരോപണം ഉന്നയിച്ച യുവതി ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഷൂട്ടിങ് സ്ഥലത്തുനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ലിജുവിനെ കൊച്ചിയിലെത്തിച്ചാണ് ചോദ്യം ചെയ്യുക. യുവതിയുടെ പരാതിയിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പോലീസ് അറിയിച്ചു

Exit mobile version