ആദ്യം പ്രണയം, ശേഷം ദേഹോപദ്രവം… ഗതികെട്ട് ബന്ധത്തിൽ നിന്ന് പിന്മാറി, പോലീസിൽ പരാതിയും നൽകി; പിന്നാലെ യുവതിയെ വെട്ടിവീഴ്ത്തി, മധ്യവയസ്‌കൻ വിഷം കുടിച്ചു! ഇരുവരും ഗുരുതരാവസ്ഥയിൽ

മലപ്പുറം: അവിവാഹിതയായ 45കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്ത കുമാരിയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം സുഹൃത്തും അയൽവാസിയുമായ അഷറഫാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 55 വയസായിരുന്നു. ഇരുവരും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

‘പണമുണ്ടായിട്ടോ നവീൻ പഠിക്കാത്തതു കൊണ്ടോ അല്ല’; 97 ശതമാനം മാർക്ക്, സ്‌കൂൾ ടോപ്പർ, എന്നിട്ടും, ഉക്രൈനിൽ കൊല്ലപ്പെട്ട മകനെ കുറിച്ച് കണ്ണീരോടെ കുടുംബം

മലപ്പുറം ചുങ്കത്തറ കൈപ്പിനി അമ്പലപ്പൊയിൽ ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. പുലർച്ചെ നാലരയോടെ ശാന്ത കുമാരി തൊഴുത്തിൽ പശുവിനെ കറക്കുന്നതിനിടെയാണ് അഷറഫ് ശാന്ത കുമാരിയെ വെട്ടിവീഴ്ത്തിയത്. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവാഹിതനായ അഷറഫിന് ഭാര്യയും മക്കളുമുണ്ട്.

Knife attack | Bignewslive

ഏറെ കാലമായി ഇവർ തമ്മിൽ സ്നേഹ ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മദ്യപാനിയായ അഷറഫ് ശാന്തകുമാരിയെ ദേഹോപദ്രവം മർദ്ദിക്കാൻ തുടങ്ങിയതോടെ അവർ അഷറഫുമായി അകലുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇവരുടെ ബന്ധം അവസാനിപ്പിച്ചിരുന്നു. പോലീസിലും പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് അഷറഫ് ശാന്തകുമാരിയെ വെട്ടിയത്.

Exit mobile version