ഡ്രൈവർ ഇല്ലാതെ ബസ് തനിയെ നീങ്ങി; നേരെ മുൻപിൽ ഇറക്കം, ഓടിയെത്തി ബസിൽ ചാടിക്കയറി ബ്രേക്ക് ചവിട്ടി നിർത്തി അഞ്ചാം ക്ലാസ് വിദ്യാർത്ഥി, താരമായി ആദിത്യൻ രാജേഷ്

കാലടി: ഡ്രൈവർ ഇല്ലാതെ തനിയെ നീങ്ങിയ ബസ് ബ്രേക്ക് ഇട്ട് ചവിട്ടി നിർത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ രാജേഷ് ആണ് ഇന്ന് മിന്നും താരം. ശ്രീമൂലനഗരം അകവൂർ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ രാജേഷ്. ഡ്രൈവർ ഇല്ലാതെ ബസ് തനിയെ മുന്നോട്ടു നീങ്ങിയപ്പോൾ ആദിത്യൻ ഡ്രൈവറുടെ സീറ്റിൽ ചാടിക്കയറിയിരുന്നു ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു.

അനാഥത്വത്തിലേക്ക്! ‘എന്നെ ആര്‍ക്കും വേണ്ടേ’ ആ കുഞ്ഞിളം കണ്ണുകള്‍ ചോദിക്കുന്നു: ഏറ്റെടുക്കാതെ നിസ്സഹായരായി ബന്ധുക്കള്‍

ഈ സമയം ബസിൽ നിറയെ വിദ്യാർഥികളുണ്ടായിരുന്നു. സ്‌കൂളിന്റെ മുന്നിലുള്ള റോഡിലായിരുന്നു അപകടം നടന്നത്. നേരെ മുൻപിൽ ഇറക്കം കൂടിയായിരുന്നു. ആദിത്യൻ രാജേഷിന്റെ ഇടപെടലിൽ നിരവധി കുട്ടികളുടെ ജീവനാണ് രക്ഷിക്കാൻ സാധിച്ചത്.

സംഭവം ഇങ്ങനെ;

വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടിൽ പോകുന്നതിനു വിദ്യാർഥികൾ ബസിൽ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവർ ബസിലുണ്ടായിരുന്നില്ല. ഈ സമയത്താണു ഗിയർ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്. ബസിലുണ്ടായിരുന്ന വിദ്യാർഥികൾ പരിഭ്രാന്തരായി കരയാൻ തുടങ്ങി. എന്നാൽ ആദിത്യൻ രാജേഷ് സമയോചിതമായി ഇടപെട്ടു ബസ് നിർത്തി.

ആദിത്യന്റെ അമ്മാവൻ ടോറസ് ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവന്റെ കൂടെ ആദിത്യൻ ലോറിയിൽ പോകാറുണ്ട്. അതിനാൽ ഡ്രൈവിങ് സംവിധാനത്തെക്കുറിച്ച് ആദിത്യന് കൃത്യമായി അറിയാം. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യൻ.

Exit mobile version