സ്‌കൂളിലെ മെഡിക്കൽ ക്യാംപിലെ പരിശോധന; 15കാരി എട്ട് മാസം ഗർഭിണിയെന്ന് കണ്ടെത്തി; അടുത്തമാസം പ്രസവമെന്ന് ഡോക്ടർമാർ; ആൺസുഹൃത്ത് പിടിയിൽ

പനജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന് സ്‌കൂളിൽ നടത്തിയ മെഡിക്കൽ ക്യാംപിനിടെ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഗോവയിലാണ് സംഭവം. 15 വയസുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിഎട്ടു മാസം ഗർഭിണിയാണെന്നാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്.

പെൺകുട്ടിയുടെ ആൺസുഹൃത്തിനെതിരെ പീഡനത്തിന് പോലീസ് കേസെടുത്തു. രണ്ടു പേരും പ്രണയിതാക്കളാണ്. ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മാതാപിതാക്കളെ പോലീസ് വിവരം അറിയിച്ചു. ഇരുവരുടേയും മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുന്നവരാണ്. ആൺകുട്ടി താമസിക്കുന്നത് പിതാവിനൊപ്പവും പെൺകുട്ടി അമ്മയ്ക്കൊപ്പവുമാണ് താമസിച്ചിരുന്നത്.

പതിവുപോലെ സ്‌കൂളിൽ നടത്തിയ മെഡിക്കൽ ചെക്കപ്പിനിടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിവരം പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടർമാർ പെൺകുട്ടിയെ ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കാനും നിർദ്ദേശിച്ചിരുന്നു.

തുടർന്ന് ഡോക്ടറുടെ അടുത്തെത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കുകയും പെൺകുട്ടിയുടെ പ്രസവം അടുത്ത മാസം ഉണ്ടാകുമെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു.
ALSO READ- മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങി: യുവതിയ്ക്ക് ദാരുണാന്ത്യം

ഇരുവരും പ്രണയബന്ധം തുടങ്ങുന്ന സമയത്ത് പ്രായപൂർത്തിയായവർ ആയിരുന്നില്ല. എന്നാൽ അടുത്തിടെ ആൺകുട്ടിക്ക് 18 വയസ്സു പൂർത്തിയായിരുന്നു. ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ആൺകുട്ടിയെ പോലീസ് ഹാജരാക്കി.

Exit mobile version