വിവാഹദിനത്തിൽ വ്യത്യസ്ഥത വേണം, ഷമോൻ അലീനയ്ക്ക് മിന്നുചാർത്താൻ എത്തിയത് ഹെലികോപ്റ്ററിൽ

തൊടുപുഴ: വിവാഹദിനം ഏറെ വ്യത്യസ്തമാക്കാൻ മൂവാറ്റുപുഴ മ്യാലിൽ പുത്തൻപുര ഷമോൻ ഷാജി കണ്ടെത്തിയ വഴി നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം അമ്പരപ്പായിരിക്കുകയാണ്. ഷമോൻ കാളിയാർ ചോലക്കുണ്ടിൽ അലീന മോൾ അലിയുമായുള്ള വിവാഹത്തിനാണ് ആകാശയാത്ര നടത്തിയത്. വിവാഹം ശേഷം വരനും വധുവും ഒരുമിച്ച് ആഡംബര കാറിലിലാണ് മടങ്ങിയത്.

ALSO READ- മദ്യപിച്ച് സ്ഥിരമായി വഴക്കിടുന്നത് പതിവ്; അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുനിൽക്കാനാകാതെ ഭർത്താവിനെ വകവരുത്തി ഭാര്യ; ചോദ്യം ചെയ്യലിൽ എല്ലാം തുറന്ന് സമ്മതിച്ച് അന്നലക്ഷ്മി

ശനിയാഴ്ച 11 മണിയോടെ വണ്ണപ്പുറത്തെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. ജീവിതത്തിലെ സുപ്രധാന ദിവസം വ്യത്യസ്ഥമാക്കണമെന്ന ആഗ്രഹമാണ് യാത്ര ഹെലികോപ്ടറിലാക്കാൻ തീരുമാനിച്ചത്. മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഗ്രൗണ്ടിൽ നിന്നും ഹെലികോപ്ടറിൽ കയറിയ വരൻ കാളിയാർ ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിലാണ് പറന്നിറങ്ങിയത്. വരന്റെ അടുത്ത സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു.

ALSO READ- ഒപ്പിന്റെ പേരിൽ കല്യാണം മുടങ്ങുമെന്ന അവസ്ഥ; വിട്ടുവീഴ്ചയില്ലാതെ ഉദ്യോഗസ്ഥർ; ഒടുവിൽ മന്ത്രി ഇടപെട്ട് ഷാജിതയ്ക്ക് മാംഗല്യം

തുടർന്ന് ആഡംബര വാഹനമായ പോർഷെ കാറിൽ സമീപത്തെ വിവാഹ വേദിയിലേക്കെത്തുകയായിരുന്നു. വിവാഹ ചടങ്ങുകൾക്ക് ശേഷം വധുവിനെയും കൂട്ടി റോൾസ് റോയിസ് കാറിലാണ് മൂവാറ്റുപുഴയിലേക്ക് തിരിച്ചത്.

Exit mobile version