സച്ചിൻ അടുത്ത സുഹൃത്ത്, ഒരേ രാഷ്ട്രീയം പരസ്പരം മനസിലാക്കാൻ സഹായിച്ചു; വിവാഹ വാർത്തയിൽ ആര്യ രാജേന്ദ്രൻ മനസ് തുറക്കുന്നു

Sachin Dev MLA | Bignewslive

തിരുവനന്തപുരം: ‘മേയർ ആര്യ രാജേന്ദ്രൻ വിവാഹിതയാകുന്നു, ബാലുശ്ശേരി എംഎൽഎ കെഎം സച്ചിൻ ദേവാണ് ആര്യയ്ക്ക് മിന്നു ചാർത്തുന്നത്’ വാർത്ത എത്തിയതിനു പിന്നാലെ നിരവധി പേരാണ് ആര്യയ്ക്ക് ആശംസകളുമായി നേരിട്ടും ഫോണിലൂടെയും എത്തുന്നത്. ഇപ്പോൾ വിവാഹ വാർത്തയിൽ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രൻ. ഏറെ കാലമായി സുഹൃത്തുക്കളായതിനു ശേഷമാണ് വിവാഹമെന്ന ആലോചനയിലേക്കെത്തിയതെന്ന് ആര്യ പറയുന്നു.

ഗുരു രവിദാസ് ജയന്തി : വിശാസികള്‍ക്കൊപ്പം നിലത്തിരുന്ന് കീര്‍ത്തനം പാടി മോഡി, ഏറെ പ്രത്യേകത നിറഞ്ഞ നിമിഷങ്ങളെന്ന് ട്വീറ്റ്

വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവർത്തന കാലത്ത് ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകുന്നത്.

തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ. കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടിയ ആളാണ് സച്ചിൻ ദേവ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് സച്ചിൻ ദേവ് വിജയിച്ചത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. നിലവിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയും, രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്.

വിവാഹത്തെ കുറിച്ച് ആര്യ പറയുന്നു;

ഏറെ കാലമായി സുഹൃത്തുക്കളായതിനു ശേഷമാണ് വിവാഹമെന്ന ആലോചനയിലേക്കെത്തിയത്. പരസ്പരം സംസാരിച്ചതിനു ശേഷം ഇരുവരുടേയും കുടുംബക്കാരേയും പാർട്ടിയേയും അറിയിക്കുകയായിരുന്നു. ഒരേ രാഷ്ട്രീയത്തിൽപ്പെട്ട ആളുകളായതുകൊണ്ടാണ് പരിചയക്കാരായതും സുഹൃത്തുക്കളായതും. പരസ്പരം മനസ്സിലാക്കുന്നതിലും സഹായിക്കുന്നതിലും അത് സഹായിച്ചു. വിവാഹം ഉടനെ ഉണ്ടാവില്ല. കുടുംബത്തിന്റേയും പാർട്ടിയുടേയും നിർദേശത്തിനനുസരിച്ച് ഉചിതമായ സമയത്ത് വിവാഹം നടത്തും. എപ്പോൾ നടത്തുമെന്നത് സംബന്ധിച്ച് നിലവിൽ തീരുമാനങ്ങളൊന്നുമില്ല.

Exit mobile version