പ്രണയദിനം ഭാര്യ കാമുകന്റെ കൂടെ ആഘോഷിക്കാൻ പോയി,താൻ മരിച്ചാൽ ഉത്തരവാദി അവർ; അവിഹിത ബന്ധം അവസാനിപ്പിക്കാൻ പോലീസിനെ സമീപിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ

കൊല്ലം: തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഭാര്യയും കാമുകനും ആയിരിക്കും ഉത്തരവാദിയെന്ന് പോലീസിൽ അറിയിച്ച് കൊല്ലത്തെ റെയിൽവെ ഉദ്യോഗസ്ഥൻ. തന്നെ അപായപ്പെടുത്തിയേക്കുമെന്നും ഭാര്യയുടെ അവിഹിത ബന്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്നും പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണ് കൊല്ലം സ്വദേശിയായ വിനോദ്. കുടുംബം തകർക്കുന്ന വർക്കല സ്വദേശി ശ്യാം ആലുക്കയ്‌ക്കെതിരെ നടപടി എടുക്കണമെന്നാണ് ഇയാളുടെ ആവശ്യം.

also read- ‘മകളേയും കൊണ്ട് പല ബാറിലും പോയി’; ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി അഞ്ജലി വീണ്ടും സോഷ്യൽമീഡിയയിൽ; പോലീസിന് ഇപ്പോഴും ‘പിടികിട്ടാപ്പുള്ളി’

വാലന്റൈൻസ് ഡേ ആഘോഷിക്കാനായി ഭാര്യ കാമുകനൊപ്പം വർക്കല പാപനാശം ലോഡ്ജിൽ എത്തിയെന്നും താൻ കൈയ്യോടെ ഇരുവരേയും പിടികൂടിയെന്നും യുവാവ് അവകാശപ്പെടുന്നുണ്ട്. ലോഡ്ജിൽ താൻ എത്തിയത് അറിഞ്ഞ് തന്റെ ഭാര്യ മുറിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. വർഷങ്ങളായി ഇവർ തന്നെ ചതിക്കുകയായിരുന്നുവെന്നും ഭർത്താവ് പരാതിയിൽ പറയുന്നു.

ശ്യാമിന്റെ കൈയ്യിൽ പല ഓൺലൈൻ ചാനലുകളുടേയും ഐഡി കാർഡുകളും ചില മാധ്യമ സംഘടനകളുടെ കാർഡും ഉണ്ട്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ ഇയാൾ മാധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞാണ് പോലീസിൽ നിന്നും രക്ഷപ്പെട്ടതെന്നും യുവതിയുടെ ഭർത്താവ് ആരോപിച്ചു.

ശ്യാമിന് ഏറെ നാളുകളായി തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നും ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ താൻ ഭാര്യയെ രഹസ്യമായി നിരീക്ഷിച്ചുതിലൂടെയാണ് കാര്യങ്ങൾ മനസിലാക്കിയതെന്നാണ് വിനോദിന്റെ അവകാശവാദം. ഭാര്യയുടെ വാട്‌സ്ആപ്പ് ചാറ്റിങ്ങുകൾ താൻ കണ്ടെന്നും ഭാര്യയുടെ അശ്‌ളീല വീഡിയോകളും ഫോട്ടോകളും കാമുകൻ ശ്യാം ആലുക്കയുടെ കൈവശവും കൂട്ടുകാരുടെ കൈവശവും ഉണ്ടെന്നും അത് പിടിച്ചെടുത്ത് നശിപ്പിക്കണം എന്നും ഭർത്താവ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു.

also read- കൽപനയുടെ മരണത്തോടെ സാമ്പത്തിക സഹായം നിലച്ചു; സഹോദരങ്ങൾ ജീവനൊടുക്കി

കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും 10 വയസുകാരി മകളുടെ ഭാവിയും ഓർത്തിട്ടായിരുന്നു ഇതുവരെ ക്ഷമിച്ചത്. എന്നാൽ കാമുകനും ഭാര്യയും ബന്ധം പരസ്യമായി തുടരുന്നത് തന്നെ മാനസികമായി തകർത്തു. ഏതെങ്കിലും കാരണവശാൽ കൊല്ലപ്പെടുകയോ അസ്വഭാവിക മരണം ഉണ്ടാവുകയോ ചെയ്താൽ തന്റെ ഭാര്യയും കാമുകനും മാത്രമായിരിക്കും അതിന്റെ കാരണക്കാർ എന്നും യുവാവ് പറഞ്ഞു.

Exit mobile version