അമ്മയേയും, ഉമ്മയേയും നോക്ക്, നമ്മെ തമ്മിലടിപ്പിക്കാൻ ചില ദേശവിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിരിക്കുന്നു; ഹിജാബ് വിഷയത്തിൽ എപി അബ്ദുള്ളക്കുട്ടി

കണ്ണൂർ: കർണാടകയിൽ കത്തിക്കൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തിനിടെ പ്രതികരണവുമായി എപി അബ്ദുള്ളക്കുട്ടി. ഹിജാബ് വിവാദം അനാവശ്യമാണെന്നും ബുർഖ നമ്മുടെ സംസ്‌കാരത്തിന്റെ വേഷമല്ലെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. ശരീരമാസകലം മൂടുന്ന വസ്ത്രം താലിബാന്റേതാണ്, ആ വസ്ത്രം സ്ത്രീ വിരുദ്ധമാണ് എന്നും ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

ALSO READ- ‘മിഷൻ ബാബു’, മലയിടുക്കിലെ യുവാവിനെ രക്ഷപ്പെടുത്താൻ ചെലവിട്ടത് 50 ലക്ഷമെന്ന് സർക്കാർ

ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ഉമ്മമാരുടെയും അമ്മമ്മമാരുടെയും വേഷങ്ങൾ എന്നെഴുതിയ അബ്ദുള്ളക്കുട്ടി, തന്റെ ഉമ്മയ്ക്കൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ അമ്മയ്ക്കൊപ്പവുമുള്ള ചിത്രവും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ALSO READ- ഒടുക്കത്തെ പ്രാർത്ഥനയായിരുന്നു, പക്ഷെ ഒരു തേങ്ങയും സംഭവിച്ചില്ല; പ്രാർത്ഥനയല്ല, സർജറിയാണ് വേദന മാറ്റിയത്; വൈറലായി ടൊവീനോ

‘മോദിജിയുടെ അമ്മയേയും, എന്റെ ഉമ്മയേയും നോക്ക്, ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ഉമ്മമാരുടെയും അമ്മമ്മമാരുടെയും വേഷങ്ങൾ. ഹിജാബ് വിവാദം ആനാവശ്യമാണ്. ബുർഖ, നമ്മുടെ സംസ്‌കാരത്തിന്റെ വേഷമല്ല. ശരീരമാസകലം മൂടുന്നവേഷം താലിബാന്റേതാണ് അത് സ്ത്രീ വിരുദ്ധമാണ്. നമ്മെ തമ്മിലടിപ്പിക്കാൻ ചില ദേശവിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിരിക്കയാണ്. എന്റെ സമുദായത്തിലെ ദേശീയ മുസ്ലിംങ്ങൾ അത് തിരിച്ചറിയും … ഉറപ്പ്’, അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Exit mobile version