ഒടുക്കത്തെ പ്രാർത്ഥനയായിരുന്നു, പക്ഷെ ഒരു തേങ്ങയും സംഭവിച്ചില്ല; പ്രാർത്ഥനയല്ല, സർജറിയാണ് വേദന മാറ്റിയത്; വൈറലായി ടൊവീനോ

‘മിന്നൽ മുരളി’ സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ടൊവീനോ തോമസ് പക്ഷെ , ജീവിതത്തിൽ സൂപ്പർ പവറുകളിൽ വിശ്വസിക്കാത്ത വ്യക്തിയാണ്. താൻ ഒരു യുക്തിവാദിയാണെന്ന് താരം തന്നെ മുമ്പ് വെളിപ്പെടുത്തിയതാണ്. ഇപ്പോഴിതാ ജീവിതത്തിൽ കഠിനമായി ഉണ്ടായിരുന്ന ഒരു വേദനയെ അകറ്റാൻ പ്രാർത്ഥിച്ച് വെറുതെ സമയം കളഞ്ഞെന്നും പകരം, സർജറി കൊണ്ട് ഭേദമാക്കുകയും ചെയ്‌തെന്നും താരം പറയുന്നു. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം തുറന്നു പറഞ്ഞത്.

ALSO READ- 19 വയസ് മുതൽ കഷ്ടപ്പെട്ടുണ്ടാക്കിയ ഉന്നതി നശിപ്പിക്കുന്നു; ജീവിതം തകർത്തവരെ വെറുതെ വിടില്ല; പോക്‌സോ കേസിനെതിരെ റോയി വയലാട്ടിന്റെ കൂട്ടുകാരി അഞ്ജലി

‘എനിക്ക് 12 വയസുള്ള സമയത്ത് കിഡ്നി സ്റ്റോൺ വന്നു. രണ്ടര സെന്റിമീറ്റർ നീളത്തിലായിരുന്നു കല്ല്. ഒടുക്കത്തെ വേദനയായിരുന്നു. എല്ലാവരും എന്നെ ഓർത്ത് വേദനിക്കുന്നത് ഞാൻ കണ്ടു. ആന്റിബയോട്ടിക്ക് എടുത്തിട്ടും ഷിവറിങ് മാറുന്നില്ലായിരുന്നു. അന്നെല്ലാവരും എന്നോട് പറഞ്ഞു, പ്രാർത്ഥിച്ചാൽ വേദന മാറും. പ്രാർത്ഥിച്ചാൽ കിഡ്നി സ്റ്റോൺ അലിഞ്ഞാതെയാകും എന്നൊക്കെ. ഞാൻ ഒടുക്കത്തെ പ്രാർത്ഥനയായിരുന്നു. ജീവിതത്തിൽ പ്രാർത്ഥിച്ചിട്ടില്ല അങ്ങനെ. പക്ഷെ ഒരു തേങ്ങയും സംഭവിച്ചില്ല.’

ALSO READ- സമ്പന്നരുടെ വീട്ടിൽ മോഷണം നടത്തി പള്ളികളിലെ യാചകർക്ക് സംഭാവന നൽകും; സദാ ബൈബിളുമായി കറക്കം; ഇന്ത്യൻ ‘റോബിൻ ഹുഡ്’ പോലീസ് പിടിയിലായി

‘കീഹോൾ സർജറിയിൽ കല്ലെടുത്ത് കളഞ്ഞു. യുക്തിപരമായി ഞാൻ പ്രാർത്ഥിച്ചിട്ട് അത് പോയില്ല, സർജറി ചെയ്തപ്പോൾ അത് പോയി. ദൈവം പാതി താൻ പാതി എന്ന് പറയുന്നതിൽ ശരിക്കും തന്റെ പാതി മാത്രമേ ഉള്ളു. തന്റെ പാതി കൃത്യമായി ചെയ്താൽ അത് നമുക്ക് തന്നെ പ്രചോദനം ആണ്’, ടോവിനോ തോമസ് പറയുന്നു.

Exit mobile version