‘കല്യാണം മുടക്കികളേ, അത് ആരാണേലും വീട്ടിൽ കയറി തല്ലും,ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും’; സഹികെട്ട് ബോർഡ് വെച്ച് യുവാക്കൾ; വൈറൽ

ആനപ്പടി: തുടർച്ചയായി നാട്ടിലെ യുവാക്കളുടെ വിവാഹം മുടങ്ങുന്നതിനെ തുടർന്ന് വിവാഹം മുടക്കുന്നവർക്കെതിരെ മുന്നറിയിപ്പ് ബോർഡ് വെച്ച് യുവാക്കളുടെ പ്രതിഷേധം. ‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്, ആളെ തിരിച്ചറിഞ്ഞാൽ അത് ആരാണേലും വീട്ടിൽ കയറി തല്ലും’ എന്നാണ് യുവാക്കൾ ബോർഡിൽ വ്യക്തമാക്കിയിരിക്കുന്നത്.

ആനപ്പടി യുവാക്കളുടേത് എന്ന പേരിലാണ് സോഷ്യൽമീഡിയയിൽ ഈ പോസ്റ്റർ പ്രചരിക്കുന്നത്.

‘കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓർക്കുക. ആനപ്പടി യുവാക്കൾ.’

ഇത്രയുമാണ് ഈ വൈറൽ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. നിരവധിപ്പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
ALSO READ- ഒരേ സമയം രണ്ട് യുവതികളെ പ്രണയിച്ച് യുവാവ്; തർക്കത്തിനിടെ ഒരു യുവതി കടലിൽ ചാടി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാമുകൻ മുങ്ങി മരിച്ചു; യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി

അതേസമയം, ‘ഇതുപോലെ എല്ലാ നാട്ടിലും വരണം’, ‘ഏറ്റവും മികച്ച മുന്നറിയിപ്പ്’ തുടങ്ങിയ തലക്കെട്ടുകളോടെ ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽമീഡിയിൽ ഓളമുണ്ടാക്കുകയാണ്.

Exit mobile version