ഒരേ സമയം രണ്ട് യുവതികളെ പ്രണയിച്ച് യുവാവ്; തർക്കത്തിനിടെ ഒരു യുവതി കടലിൽ ചാടി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാമുകൻ മുങ്ങി മരിച്ചു; യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി

ബംഗളൂരു: ഒരേ സമയം രണ്ട് യുവതികളെ പ്രണയിച്ച യുവാവ് തർക്കത്തിനിടെ കടലിൽ മുങ്ങി മരിച്ചു. വഴക്കിനിടെ കടലിൽ ചാടിയ യുവതികളിൽ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് കടലിൽ മുങ്ങി മരിച്ചത്. നാട്ടുകാർ രക്ഷപ്പെടുത്തിയ യുവതി ഇപ്പോൾ ചികിൽസയിലാണ്.

കർണാടകയിലെ സോമേശ്വർ കടപ്പുറത്താണ് സംഭവം. കാമുകൻ തന്നെ ചതിക്കുകയായിരുന്നു എന്ന് മനസിലാക്കിയ യുവതി ജീവനൊടുക്കാൻ വേണ്ടി കടലിൽ ചാടുകയായിരുന്നു. തൊട്ടുപിന്നാലെ രക്ഷിക്കാൻ ചാടിയ യുവാവ് ശക്തമായ തിരയിൽപ്പെട്ട് പോവുകയും തല പാറക്കല്ലിൽ ഇടിച്ച് പരിക്കേറ്റ് മരിക്കുകയുമായിരുന്നു.

28 വയസുള്ള ലോയിഡ് ഡിസൂസയാണ് മരിച്ചത്. ഒരേ സമയം രണ്ട് പേരെ പ്രണയിക്കുന്ന വിവരം യുവതികൾ അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. രണ്ട് പേരെയും ബീച്ചിലേക്ക് വിളിച്ച് വരുത്തി സമാധാന ചർച്ചയ്ക്ക് ശ്രമിച്ചതും യുവാവാണ്. പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങൾ തീർക്കാൻ ശ്രമിക്കുന്നതിനിടെ ചതിക്കപ്പെട്ട യുവതികളിൽ ഒരാൾ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

also read-ക്ഷേത്രങ്ങളിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രങ്ങൾ മോഷ്ടിച്ചു, വിദേശത്തേയ്ക്ക് കടത്താൻ ശ്രമം; ബിജെപി നേതാവിനെ കുടുക്കി പോലീസ്! യഥാർത്ഥ മുഖം കണ്ട് അമ്പരന്ന് ബിജെപിയും

മറ്റാരെയും പ്രണയിക്കാൻ യുവാവിനെ അനുവദിക്കില്ല എന്ന് പറഞ്ഞാണ് യുവതി കടലിൽ ചാടിയത്. പിന്നാലെ രക്ഷിക്കാൻ യുവാവും ഒപ്പം ചാടി. പക്ഷേ തിരയിൽപ്പെട്ട് തല പാറയിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു. ഓടിയെത്തിയ നാട്ടുകാർക്ക് യുവതിയെ മാത്രമാണ് രക്ഷിക്കാനായത്.

ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ യുവാവ് മരിച്ചിരുന്നു. സംഭവത്തിൽ ഉള്ളാൽ പോലീസ് കേസെടുത്തു. ഗൾഫിൽ ജോലി ചെയ്തിരുന്നയാളാണ് യുവാവെന്നും കോവിഡ് പ്രതിസന്ധിക്ക് പിന്നാലെയാണ് ജോലി നഷ്ടമായി നാട്ടിലെത്തിയത്.

Exit mobile version