കാട്ടാനയുടെ ആക്രമണം; മലപ്പുറത്ത് ആദിവാസി വൃദ്ധന് ദാരുണാന്ത്യം, മരിച്ചത് 20 വർഷം മുൻപ് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെത്തിയ അതിഥി

മലപ്പുറം: ആദിവാസി വൃദ്ധൻ കാട്ടാന ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. കരുളായി ഉൾവനത്തിൽ വാൾക്കെട്ട് മലയിൽ അധിവസിക്കുന്ന 67കാരനായ കരിമ്പുഴ മാതനാണ് മരിച്ചത്. 20 വർഷം മുമ്പ് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഡൽഹിൽ അതിഥിയായി എത്തിയവരായിരുന്നു മരിച്ച കരിമ്പുഴ മാതനും ഭാര്യ കരിക്കയും.

കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; റോഡിൽ കുഞ്ഞിന് ജന്മം നൽകി! ഡോക്ടർക്കും ഹെൽത്ത് സെന്റർ സൂപ്രണ്ടിനും സസ്‌പെൻഷൻ

ബുധനാഴ്ച രാവിലെ പാണപ്പുഴയ്ക്കും വാൾക്കെട്ട് മലയ്ക്കും ഇടയിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. മാഞ്ചീരിയിലെ സംഗമ കേന്ദ്രത്തിലേക്ക് റേഷൻ വാങ്ങാൻ വരുകയായിരുന്നു. ആദിവാസി സംഘത്തിന് മുന്നിലേക്ക് ആന ചാടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ചാത്തൻ തലനാരിഴക്കാണ് കാട്ടായുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്.

ഇയാൾ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല. പ്രായത്തിന്റേതായ അവശതകൾ മാതനുണ്ടായിരുന്നു. ഓടി രക്ഷപ്പെടാൻ സാധിക്കാത്ത മാതനെ ആന കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാൽ ഇതേ വരെ അടുത്ത് ചെല്ലാൻ കഴിഞ്ഞിട്ടില്ല.

Exit mobile version