കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; റോഡിൽ കുഞ്ഞിന് ജന്മം നൽകി! ഡോക്ടർക്കും ഹെൽത്ത് സെന്റർ സൂപ്രണ്ടിനും സസ്‌പെൻഷൻ

Telangana Hospital | Bignewslive

ഹൈദരാബാദ്: തെലങ്കാനയിൽ കോവിഡ് സ്ഥിരീകരിച്ച ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചു. ഇതേതുടർന്ന് യുവതി നടുറോഡിൽ കുഞ്ഞിന് ജന്മം നൽകി. നാഗർകുർനൂൾ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം.

യുവരാജ് സിങ്-ഹേസൽ കീച്ച് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കിട്ട് താരം

സംഭവം വിവാദമായതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്‌പെൻഡ് ചെയ്തു. ചൊവ്വാഴ്ചയാണ് യുവതിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി കോവിഡ് പരിശോധന നടത്തിയത്. പരിശോധനയിൽ. കോവിഡ് സ്ഥിരീകരിച്ചത് കൊണ്ട് യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും വേറെ ആശുപത്രിയിൽ പോകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.

തുടർന്ന് യുവതി ആശുപത്രിയ്ക്ക് പുറത്തുള്ള റോഡിൽ പ്രസവിക്കുകയായിരുന്നു. പ്രസവ ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Exit mobile version