ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടു; അതിജീവന പോരാട്ടത്തിനിടെ വാഹനാപകടത്തിൽ മറ്റൊരു തീരാദുരിതം കൂടി! നഷ്ടപ്പെട്ടത് 21 കാരൻ അനന്തുവിനെ

ചോറ്റി: ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ നിന്നും കരകയറിയതിനു പിന്നാലെ വാഹനാപകടത്തിൽ എത്തിയ ദുരന്തത്തിൽ ഇളംകാട് മുക്കുളം തേവർകുന്നേൽ ബിജുവിനും കുടുംബത്തിനും തീരാനഷ്ടം. ബിജുവിന്റെ 21കരനായ മകൻ അനന്തുവിന്റെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. ദേശീയപാതയിൽ നിർമലാരാം ജംക്ഷനിൽ അമിതവേഗത്തിലെത്തിയ ലോറിയിടിച്ചാണ് അനന്തു മരിച്ചത്.

ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങി, മറഞ്ഞിരുന്ന ഗുണ്ടകൾ യുവതിയെ വെട്ടിവീഴ്ത്തി; ഇത് അനുമതി തേടാതെ സ്വന്തമായി സ്മാർട്ട് ഫോൺ വാങ്ങിയതിലുള്ള ഭർത്താവിന്റെ പ്രതികാരം

കഴിഞ്ഞ ഒക്ടോബറിൽ ഇളംകാട്ടെ ഉരുൾപൊട്ടലിലാണ് അനന്തുവിന്റെ വീട് നഷ്ടപ്പെട്ടത്. എന്നാൽ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടിരുന്നു. ഈ അതിജീവന പോരാട്ടത്തിനിടെയുള്ള അനന്തുവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബൈക്കിൽ പാലായിലെ ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു അനന്തു. ഗ്യാസ് സിലിണ്ടറുകളുമായി മുണ്ടക്കയം ഭാഗത്തേക്കു പോയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.

കർണാടകയിൽ ടാപ്പിങ് തൊഴിലാളിയായ പിതാവ് ബിജുവും തൊഴിലുറപ്പ് ജോലികൾക്കു പോകുന്ന അമ്മ രാധയും അനന്തുവും ഉൾപ്പെടുന്നതാണ് കുടുംബം. ദുരന്തത്തിൽ വീട് നഷ്ടമായ ബിജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞത്. ആയുർവേദ നഴ്‌സിങ് പഠിച്ച അനന്തുവിന് ഗോവയിൽ ആയിരുന്നു ജോലി. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായി.

തിരികെ നാട്ടിലെത്തി കെട്ടിടനിർമാണ ജോലികൾ ചെയ്ത് വരികയായിരുന്നു. അടുത്ത മാസം ഒന്നിന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു ചേരാനിരിക്കെയാണ് അപകടം അനന്തുവിനെ കവർന്നത്. അതേസമയം, തൊടുപുഴ സ്വദേശിയായ ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പിനോടു ശുപാർശ ചെയ്തതായി മുണ്ടക്കയം എസ്എച്ച്ഒ സി.ഇ.ഷൈൻ കുമാർ അറിയിച്ചു. മാതാവ്: രാധ. സഹോദരി: ആതിര.

Exit mobile version