കൊച്ചിയിൽ വാഹന മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്‌ഐയ്ക്ക് കുത്തേറ്റു

കൊച്ചി: കൊച്ചിയിൽ വാഹന മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്‌ഐയ്ക്ക് കുത്തേറ്റു. കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപം പുലർച്ചെ 1.30നായിരുന്നു സംഭവം.

മരം മുറിച്ചെന്നാരോപണം; ജാർഖണ്ഡിൽ യുവാവിനെ ജീവനോടെ ചുട്ടുകൊന്നു

എളമക്കര പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കയ്യിൽ കുത്തേറ്റത്. കളമശേരി എച്ച്എംടി കോളനിയിലെ കിച്ചുവാണ് കുത്തിയത്. ഇയാൾ പിടിയിലായി. പരുക്കേറ്റ എഎസ്‌ഐയെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്‌

Exit mobile version