വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസ്, കുറ്റം തെളിയിക്കാനായില്ല, പ്രതിയെ വെറുതെ വിട്ട് കോടതി

കോഴിക്കോട്: കോഴിക്കോട് വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസിലെ പ്രതിയായ ഹൈദരാബാദ് സ്വദേശിയെ കോടതി വെറുതെ വിട്ടു. വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് നാരായണ സതീഷിനെ വെറുതേ വിട്ടത്.

കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിക്കാത്തതിനാല്‍ സമാനമായ മൂന്ന് കേസുകളിലും പ്രതിയെ വെറുതെ വിട്ടു. 2022 ഡിസംബര്‍ മാസത്തിലാണ് താലൂക്ക് ഓഫീസില്‍ മൂന്ന് തവണ തീയിട്ടത്.

also read:4 മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

സംഭവവുമായി ബന്ധപ്പെട്ട് നാരായണ സതീഷിനെ പിടികൂടിയ സമയത്ത് പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാനായി താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ എത്തിയപ്പോള്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്.

പ്രതിക്കെതിരെ ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ മേലെ പൊലീസ് കുറ്റം കെട്ടിവയ്ക്കുകയാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമായിരുന്നു സ്ഥലം എംഎല്‍എ കെകെ രമ അന്ന് ആവശ്യപ്പെട്ടത്.

Exit mobile version