മരം മുറിച്ചെന്നാരോപണം; ജാർഖണ്ഡിൽ യുവാവിനെ ജീവനോടെ ചുട്ടുകൊന്നു

റാഞ്ചി: ജാഖണ്ഡിൽ അനധികൃതമായി മരങ്ങൾ വെട്ടിയെന്നാരോപിച്ച് യുവാവിനെ പൊലീസിന്റെ മുന്നിലിട്ട് ജീവനോടെ തീവെച്ചുകൊന്നു. ‘കുന്ത്കാട്ടി’ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് യുവാവിനെ ജീവനോടെ ചുട്ടുകൊന്നത്.ജാർഖണ്ഡിലെ ബംബൽകെര ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം നടന്നത്. ഗ്രാമവാസിയായ സഞ്ജു പ്രധാൻ എന്നയാളാണ് കൊല്ലപ്പെട്ടത്.

മരങ്ങൾ മുറിക്കരുതെന്ന് ഇയാളോട് പലതവണ പറഞ്ഞതാണെന്നും, ഗ്രാമസഭയിൽ വിളിച്ചു വരുത്തി മുന്നറിയിപ്പ് നൽകിയിട്ടും പിന്നെയും അതേ തെറ്റ് ആവർത്തിച്ചതിന്റെ ഭാഗമായാണ് ഇയാളെ ‘ശിക്ഷിച്ചതെ’ന്നുമാണ് ഗ്രാമവാസികൾ പറയുന്നത്.

രാജ്യത്ത് കൊവിഡ് 19 വ്യാപനം അതിതീവ്രം;നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

ജാർഖണ്ഡിലെ ഗോത്രവിഭാഗമായ മുണ്ട വിഭാഗത്തിന്റെ കുന്ത്കാട്ടി നിയമം ലംഘിച്ചുവെന്നും അവർ പറയുന്നു. ഗോത്രവർഗക്കാർ സാധാരണയായി വനങ്ങൾ വെട്ടിത്തെളിച്ച് കൃഷിക്ക് അനുയോജ്യമാക്കുകയും പിന്നീട് ഈ സ്ഥലം മുഴുവൻ ഗോത്രത്തിന്റെയും അധീനതയിലായിരിക്കുകയും ചെയ്യും ഇതിനെയാണ് കുന്ത്കാട്ടി എന്ന് പറയുന്നത്. ഇവിടെ നിന്നുമാണ് സഞ്ജു പ്രധാൻ മരങ്ങൾ വെട്ടിയത്.

പല പ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടും അത് ലംഘിച്ച സഞ്ജു പ്രധാനെ ഗ്രാമവാസികൾ തീ കൊളുത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസിന്റെ മുന്നിലിട്ടാണ് ഇയാളെ ഗ്രാമവാസികൾ തീ കൊളുത്തിയത്

Exit mobile version