രാജ്യത്ത് കൊവിഡ് 19 വ്യാപനം അതിതീവ്രം;നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 വ്യാപനം അതിതീവ്രം.പ്രതിദിന രോഗികളുടെ എണ്ണം 58000 ആയി. ഒറ്റ ദിവസം 56 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനം ആയി. ഒമിക്രോൺ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നേക്കും.രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കർഫ്യൂവിലേക്ക് നീങ്ങിയേക്കും. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്.പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും.പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി. തമിഴ്‌നാട്ടിൽ ഇന്നലെ 2731 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു.ചെന്നൈയിൽ മാത്രം ഇന്നലെ 1489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം പ്രതിരോധിക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന്ആരോഗ്യവകുപ്പ് അറിയിച്ചു.രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്‌നാട് വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഇന്ന് മുതൽ തമിഴ്‌നാട് അതിർത്തിചെക്ക്‌പോപോസ്‌ററുകളിൽ പരിശോധന കർശനമാക്കുകയാണ്.രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ്,അല്ലെങ്കിൽ ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തി വിടു .

ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് കർണാടകയിലും കർശന നിയന്ത്രണങ്ങൾ.കർണാടകയിലുടനീളം വാരാന്ത്യ കർഫ്യൂഏർപ്പെടുത്തി.രാത്രി കർഫ്യൂ തുടരും.ബംഗ്ലൂരുവിൽ സ്‌കൂളുകൾക്കുംകോളേജുകൾക്കും വ്യാഴാഴ്ച മുതൽ അവധി പ്രഖ്യാപിച്ചു.പത്ത് , പതിനൊന്ന് , പന്ത്രണ്ട് ക്ലാസുകളെയുംനഴ്‌സിങ് പാരാമെഡിക്കൽ കോളേജുകളെയുംനിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.

Exit mobile version