മണ്ഡല-മകരവിളക്ക് കാലത്ത് സ്ത്രീകള്‍ ദയവുചെയ്ത് വരരുത്, അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളില്‍ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കിന് സാധ്യതയുണ്ട്. അതിനാല്‍ യുവതികള്‍ ദയവു ചെയ്ത് വരരുത്, വന്നാല്‍ സംഘര്‍ഷാവസ്ഥ ഉണ്ടാകും അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ത്മകുമാര്‍. മണ്ഡല-മകരവിളക്ക് കാലത്ത് സ്ത്രീകള്‍ വരുന്നത് അപകടകരമാണ്.

എന്നാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്ക് തുടര്‍ച്ചയായി യുവതികള്‍ എത്തുന്നതില്‍ വന്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ശക്തമായ അന്വേഷണം നടത്തണം. ശബരിമല യുവതീപ്രവേശന വിഷയം മണ്ഡല-മകരവിളക്ക് കാലത്തിന് ശേഷം തീരുമാനിക്കാമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ ദിവസം മല കയറാതെ തിരിച്ച മനീതി സംഘം പോലീസ് സുരക്ഷ നല്‍കുമെങ്കില്‍ തിരിച്ച് വരുമെന്ന് പ്രതികരിച്ചു. അതേസമയം പോലീസ് സുരക്ഷ ഏര്‍പ്പെടുത്താത്തതിനാല്‍ തിരിച്ച് പോകുന്നു എന്നായിരുന്നു ഇന്നലെ വന്ന ബിന്ദു, കനകദുര്‍ഗ എന്നിവര്‍ പ്രതികരിച്ചത്.

Exit mobile version