ഞങ്ങള്‍ക്ക് നീതി വേണം ! സമരം ശക്തമാക്കി സനലിന്റെ കുടുംബം, ഇന്ന് പട്ടിണി സമരം നടത്തും;ചെറു ആശ്വാസമായി സുരേഷ് ഗോപി എംപി !

സമരം 16 -ാം ദിവസത്തിലേക്ക് കടന്നു

തിരുവനന്തപുരം: ജോലി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സനലിന്റെ ഭാര്യ വിജി നടത്തുന്ന സത്യാഗ്രഹ സമരം 16 -ാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതല്‍ ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സനലിന്റെ കുടുംബം പട്ടിണി സമരം നടത്തും.

അതേസമയം സനലിന്റെ വീടിന്റെ ജപ്തി നടപടികള്‍ ഒഴിവാക്കുന്നതിനായി സുരേഷ് ഗോപി എംപി സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. നവംബര്‍ അഞ്ചിനാണ് സനല്‍ കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക സഹായവും ജോലിയും ആവശ്യപ്പെട്ടാണ് സനലിന്റെ കുടുംബം സമരം ചെയ്യുന്നത്.

Exit mobile version