ശബരിമല വിഷയം; ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു; ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് ഡിസിസി അംഗം പാര്‍ട്ടി വിട്ടു

തിരുവനന്തപുരം: ഇനിയുള്ള കാലം ഇടതു മുന്നണിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കും. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം വി ഷാജിമോന്‍ പാര്‍ട്ടി വിട്ടു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന് ഇടത്താപ്പാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തിലാണ് കോണ്ടഗ്രസിന്റെ മുഖം തുറന്ന് കാണിച്ചത്. ബിജെപിക്കൊപ്പം ചേര്‍ന്ന് രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയുടെ ഇത്തരം നിലപാടില്‍ ഉറച്ചു നില്‍ക്കാനാകില്ലെന്ന് ഷാജിമോനെ പോലെ മറ്റു പ്രവര്‍ത്തകരും പറയുന്നു. ഇവരും വൈകാതെ പാര്‍ട്ടി വിടുമെന്നാണ് സൂചന. കോണ്‍ഗ്രസ് ആര്യനാട് ബ്ലോക്ക് കമ്മിറ്റി അംഗവും ആര്യനാട് മണ്ഡലം കമ്മിറ്റി അംഗമായും വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ സജീവമായിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള കുടുംബാംഗങ്ങള്‍ പങ്കാളികളാകും.

നവോത്ഥാന മൂല്യങ്ങെളെ കാറ്റില്‍ പറത്തുത്ത കോണ്‍ഗ്രസ് നിപാടില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ കൂട്ടരാജി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version