പ്രണയം നിരസിച്ചു: വയനാട് കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമം; അക്രമം നടത്തിയത് പ്രവാസി യുവാവ്

ലക്കിടി: വയനാട് കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് കുത്തേറ്റു. ലക്കിടി ഓറിയന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയ്ക്കാണ് കുത്തേറ്റത്.
പുല്‍പള്ളി സ്വദേശിനിയായ വിദ്യാര്‍ത്ഥിക്ക് നേരെയാണ് യുവാവിന്റെ ആക്രമണമുണ്ടായത്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയെ ആക്രമിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലക്കിടി കോളേജിന് സമീപം വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാര്‍ത്ഥിനി വൈത്തിരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ മുഖത്ത് കണ്ണിന് സമീപമാണ് കുത്തേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

ഇന്ന് വൈകുന്നേരം നാലരയോടെ ലക്കിടി കോളജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. വയനാട് പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടി രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയാണ്.

പെണ്‍കുട്ടിയും യുവാവും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവരാണ്. പ്രവാസിയായ ദീപു അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണായി
ഇന്നലെ വയനാട്ടിലേക്ക് എത്തുകയായിരുന്നു.

ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് കുട്ടി യുവാവിനെ അറിയിച്ചു. ഇന്നലെ തന്നെ കുട്ടിയും യുവാവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. പോലീസ് വിശദ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

Exit mobile version