ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റിട്ടു, പൊതുപ്രവര്‍ത്തകന്റെ വീട് അടിച്ചു തകര്‍ത്തു

തലശ്ശേരിയിലെ കതിരൂരിലാണ് സംഭവം

കണ്ണൂര്‍: ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊതുപ്രവര്‍ത്തകന്റെ വീട് അടിച്ചു തകര്‍ത്തു. തലശ്ശേരിയിലെ കതിരൂരിലാണ് സംഭവം. രാംദാസ് കതിരൂര്‍ എന്ന പൊതുപ്രവര്‍ത്തകന്റെ വീടാണ് അടിച്ചു തകര്‍ത്തത്. ഇന്ന് രാവിലെയാണ് സംഭവം.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പ്രതികാരമായാണ് ആക്രമം എന്നാണ് സൂചന. വീടിന്റെ ജനല്‍ചില്ലുകളും ടിവി, അലമാരകള്‍, മേശ, കസേര, ഗ്യാസ് സ്റ്റൗ എന്നിങ്ങനെയുള്ള എല്ലാ സാധനങ്ങളും അക്രമകാരികള്‍ അടിച്ചു തകര്‍ത്തു.

Exit mobile version