പ്രളയത്തെ അതിജീവിച്ച കേരളത്തിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

പ്രതീക്ഷയാണ് ക്രിസ്തുമസ് മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ സമ്മാനം.

തിരുവനന്തപുരം: പ്രളയത്തെ അതിജീവിച്ച കേരളത്തിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലാണ് മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് സന്ദേശം എത്തിയത്.

പ്രതീക്ഷയാണ് ക്രിസ്തുമസ് മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ സമ്മാനം. പ്രളയത്തെ അതിജീവിച്ചു കൊണ്ടാണ് കേരളം ഈ ക്രിസ്തുമസിലേക്ക് കടക്കുന്നത്. ജീവിതം വീണ്ടും തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ഈ ക്രിസ്തുമസ് വലിയ പ്രതീക്ഷകളുടേതാവട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Exit mobile version