മദ്യപിച്ച് തർക്കം;അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി ആരുണാണ് മരിച്ചത്. ഇരുവരും മദ്യ ലഹരിയിൽ വഴക്കുണ്ടാക്കുന്നതിനിടെയാണ് 30കാരനായ മകൻ അരുണിനെ അച്ഛൻ ശശിധരൻനായർ കുത്തിയത്.

ശശിധരൻനായർ പൊലീസ് നിരീക്ഷണത്തിലാണ്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.കുത്തേറ്റ് രക്തം വാർന്ന നിലയിലാണ് അരുണിനെ കണ്ടെത്തിയത്. തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവരുടെ വീട്ടിൽനിന്ന് പൊലീസ് കത്തി കണ്ടെടുത്തിട്ടുണ്ട്. അരുൺ നിർമാണ തൊഴിലാളിയും ശശിധരൻനായർ ഹോട്ടൽ തൊഴിലാളിയുമാണ്.

 

 

Exit mobile version