‘ഞങ്ങളുടെ കുഞ്ഞിനെ പിന്തുണച്ചതിന് ഓരോരുത്തര്‍ക്കും നന്ദി’: ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായ ‘കുറുപ്പിന്’ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്കും, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

സിനിമയിലെ അഭിനേതാക്കളും മറ്റു പ്രവര്‍ത്തകരും സിനിമയെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തി. അവസാനം തങ്ങളുടെ കുഞ്ഞിനെ പിന്തുണച്ച ഓരോ പ്രേക്ഷകനും നന്ദിയെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങള്‍ ഓരോരുത്തരുടെയും സ്നേഹത്തിന് നന്ദി. സ്വീകരണത്തിന്, അഭിപ്രായങ്ങള്‍ക്ക്, പ്രതികരണത്തിനും ആകാംക്ഷക്കും നന്ദി. സിനിമകള്‍ വീണ്ടും തീയേറ്ററില്‍ എത്തിയതിന്റെ ആഘോഷം. ചിത്രത്തോടുള്ള സ്നേഹത്തിനും പ്രതിബദ്ധതക്കും കുറുപ്പിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി.

നിങ്ങള്‍ ഓരോരുത്തരുമാണ് ഈ സിനിമയെ ഇന്നത്തെ നിലയിലേക്കുയര്‍ത്തിയത്. അവസാനമായി ഞങ്ങളുടെ കുഞ്ഞിനെ പിന്തുണച്ചതിന്, സിനിമയെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും സ്നേഹം. ദുല്‍ഖര്‍ കുറിച്ചു.

Exit mobile version