ഓപ്പണ്‍ ജീപ്പില്‍ ആദരവേറ്റ് വാങ്ങി, പതാക ഉയര്‍ത്തി; സൈബറാബാദ് പോലീസിന്റെ പ്രത്യേക അതിഥിയായി ദുല്‍ഖര്‍ സല്‍മാന്‍

തെലങ്കാന: സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാന സൈബറാബാദ് മെട്രോ പൊളിറ്റന്‍ പോലീസിന്റെ പ്രത്യേക അതിഥിയായി ദുല്‍ഖര്‍ സല്‍മാന്‍. താരം തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നടന്റെ ഒപ്പം തുറന്ന ജീപ്പില്‍ സംവിധായകന്‍ രാജമൗലിയും ഉണ്ടായിരുന്നു.

തെന്നിന്ത്യന്‍ താര ലോകത്തിന്റെ കേന്ദ്രമാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സ്.ഇത്രയധികം തെന്നിന്ത്യന്‍ താരങ്ങള്‍ ഉണ്ടായിട്ടും ദുല്‍ഖര്‍ സല്‍മാനെ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്താന്‍ ക്ഷണിച്ചതിന്റെ അഭിമാനത്തിലാണ് മലയാളി ആരാധകര്‍.

വെള്ള കുര്‍ത്തയും പാന്റുമണിഞ്ഞ് സണ്‍ഗ്ലാസും വച്ച് ഓപ്പണ്‍ ജീപ്പില്‍ സ്‌റ്റൈലായി വരുന്ന ദുല്‍ഖറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോക്ക് ലൈക്കുമായി രംഗത്ത് വന്നത്.

സീതാരാമത്തിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് ദുല്‍ഖറിനെ തേടി ഈ അവസരവും എത്തിയത്.

Exit mobile version