മണിപ്പൂരില്‍ നഷ്ടപ്പെട്ട സമാധാനം തിരികെവരുന്നു, രാജ്യം മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഏതാനും നാളുകളായി മണിപ്പൂരില്‍ നഷ്ടപ്പെട്ട സമാധാനം തിരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹിയില്‍ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് മോഡിയുടെ പരാമര്‍ശം.

മണിപ്പുരില്‍ അരങ്ങേറിയ അക്രമപരമ്പരകളില്‍ ഒട്ടേറെപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പല ക്രൂരസംഭവങ്ങളും നടന്നുവെന്നും അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനത്തിന് മുറിവേല്‍പിച്ചുവെന്നും മോഡി പറയുന്നു.

also read: ‘തന്റെ ഓപ്പറേഷന് വേണ്ടി 50000 രൂപ അടച്ചത് അവളാണ്, എന്നും ഞാനുണ്ടാകും കൂടെ’; സിന്ധുവിന്റെ മകള്‍ക്ക് വാക്കുനല്‍കി ഷക്കീല

എന്നാല്‍ കുറച്ചുദിവസങ്ങളായി മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ വാര്‍ത്തകളാണ് വരുന്നത്. ഈ നില തുടര്‍ന്നുകൊണ്ടുപോകണമെന്നും രാജ്യം മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും മോഡി പറഞ്ഞു.

കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പ്രശ്‌നപരിഹാരത്തിനുവേണ്ടി തുടര്‍ന്നും ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും സമാധാനം ഉണ്ടായാലേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കാന്‍ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version