ആചാരം ലംഘിക്കാന്‍ അനുവദിക്കില്ല, നിലപാടില്‍ മാറ്റമില്ല.. പന്തളം കുടുംബം; സ്ത്രീപ്രവേശനത്തില്‍ പ്രതികരിക്കാതെ തന്ത്രി; മടങ്ങിപോകില്ല, യുവതികള്‍

പത്തനംതിട്ട: വീണ്ടും ദര്‍ശനം നടത്താന്‍ യുവതികള്‍ എത്തുമ്പോഴും നിലപാടില്‍ ഉറച്ച് പന്തളം രാജകുടുംബം. ആചാരം ലംഘിക്കാന്‍ അനുവദിക്കില്ലെന്നാണ് കൊട്ടാരം അറിയിക്കുന്നത്. ഇന്ന് രാവിലേ ദൂതന്മാര്‍ വഴി വീണ്ടും നിലപാട് അറിയിച്ചതായി പന്തളം കുടുംബ പ്രതിനിധി ശശി കുമാര വര്‍മ്മ പറഞ്ഞു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് വീണ്ടും പന്തളം കൊട്ടാരം തന്ത്രിയെ അറിയിച്ചിരുന്നു.

അതേസമയം യുവതികളുടെ പ്രവേശനത്തെ കുറിച്ച് ഇനിയും പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് തന്ത്രി അറിയിച്ചു. ഇതിനിടെ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകും വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും തങ്ങള്‍ അയ്യപ്പ ദര്‍ശനം നടത്തിയ ശേഷമേ തിരിച്ചു പോകുകയുള്ളൂവെന്നും ബിന്ദുവും കനകദുര്‍ഗയും മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ബിന്ദുവും കനകദുര്‍ഗ്ഗയും. 42 ഉം 44 ഉം വയസുള്ള യുവതികളാണ് ഇവര്‍.ഇവര്‍ പോലീസിനെ പോലും വിവരമറിയിക്കാതെയാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് പമ്പയിലെത്തിയത്. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പോലീസ് സംരക്ഷണം നല്‍കുകയായിരുന്നു. അതേസമയം ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയാണെന്നും ശബരിമലയില്‍ പ്രശ്‌നങ്ങളില്ലാതെ നോക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version