‘മോനേ നീ വീട്ടില്‍ കിടന്നുറങ്ങില്ല, ചെവിയില്‍ നുള്ളിക്കോ’.. പരിപാടിക്കിടെ ചീഞ്ഞ മുട്ട എറിഞ്ഞ യുവാവിനെ പരസ്യ കൊലവിളി നടത്തി പിസി ജോര്‍ജ്

പൂഞ്ഞാര്‍: പ്രസംഗത്തിനിടെ പിസി ജോര്‍ജ് എംഎല്‍എയ്ക്ക് നേരെ ചീഞ്ഞമുട്ടയേറ്. പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനികിരീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. അതേസമയം പിസി ജോര്‍ജിന്റെ ഭീഷണിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നതെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. തുടര്‍ന്ന് മുട്ട എറിഞ്ഞവനെ താന്‍ കണ്ടെന്നും നോട്ടമിട്ടിട്ടുണ്ട് അവനെ വീട്ടില്‍ കയറി അടിക്കുമെന്നും പിസി ജോര്‍ജ് മൈക്കിലൂടെ പറഞ്ഞു. നീ വീട്ടില്‍ കിടന്നുറങ്ങില്ല. ഓര്‍ത്തോ. പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും എംഎല്‍എ പറഞ്ഞു.

Exit mobile version