ഒമ്പത് മാസം മുതലുള്ള കുഞ്ഞുങ്ങള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം: വേഗത 40 കിലോ മീറ്ററില്‍ കൂടരുത്

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളിലെ യാത്ര സുരക്ഷിതമാക്കുന്നതിന് ചെറിയ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ഒമ്പത് മാസം മുതല്‍ നാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പുതുതായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം.

സാധാരണ ഗതിയില്‍ നാല് വയസില്‍ താഴെ പ്രായമുള്ള കൂട്ടുകളെ മുതിര്‍ന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളോടൊപ്പം യാത്ര ചെയ്യുമ്പോള്‍ വേഗത 40 കിലോ മീറ്ററില്‍ കൂടരുതെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. ഒപ്പം ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ കുട്ടികള്‍ക്ക് സുരക്ഷാ ബെല്‍റ്റും നല്‍കണം.

2016 ലെ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്) മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റാണ് കുട്ടികളും ധരിക്കേണ്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരമുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.

Exit mobile version