കെ മുരളീധരന്റെ അധിക്ഷേപകരമായ പരാമർശം; മേയർ ആര്യ രാജേന്ദ്രൻ പോലീസിൽ പരാതി നൽകി

തിരുവനന്തപുരം: തനിക്കെതിരെ കടുത്ത അധിക്ഷേപം നടത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപിക്ക് എതിരെ മേയർ ആര്യ രാജേന്ദ്രൻ പരാതി നൽകി. കെ മുരളീധരനെതിരെ മ്യൂസിയം പോലീസിലാണ് മേയർ പരാതി നൽകിയിരിക്കുന്നത്. നിയമോപദേശം തേടിയ ശേഷം കേസെടുക്കുന്ന കാര്യത്തിൽ പോലീസ് തീരുമാനമെടുക്കും.

ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോർപ്പറേഷൻ ധർണയിൽ വെച്ചാണ് കെ മുരളീധരൻ വിവാദ പരാമർശം നടത്തിയത്. കാണാൻ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായിൽനിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്- എന്നായിരുന്നു മുരളീധരൻ പറഞ്ഞത്.

‘ദയവായി അരക്കള്ളൻ മുക്കാൽക്കള്ളനിലെ കനകസിംഹാസനത്തിൽ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്. കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷെ വായിൽനിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇത്.’-മുരളീധരന്റെ വാക്കുകൾ ഇങ്ങനെ.

Exit mobile version