ലോറിയില്‍ നിന്നും വീണ കയര്‍ സ്‌കൂട്ടറിന്റെ ടയറില്‍ കുടുങ്ങി; യുവതിക്ക് ദാരുണാന്ത്യം

പൂവാര്‍ ഉച്ചക്കട കുളത്തൂര്‍ സെന്റ് സേവിയേഴ്സ് പള്ളിക്ക് സമീപം തുമ്പക്കല്‍ ലക്ഷം വീട് കോളനിയില്‍ അനിത ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കരമന നന്ദിലത്ത് ജിമാര്‍ട്ടിന് മുന്നിലാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ലോറിയില്‍ നിന്നും വീണ കയര്‍ സ്‌കൂട്ടറിന്റെ ടയറില്‍ ചുറ്റിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തിലാണ് യുവതിയ്ക്ക് ജീവന്‍ നഷ്ടമായത്.

പൂവാര്‍ ഉച്ചക്കട കുളത്തൂര്‍ സെന്റ് സേവിയേഴ്സ് പള്ളിക്ക് സമീപം തുമ്പക്കല്‍ ലക്ഷം വീട് കോളനിയില്‍ അനിത ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കരമന നന്ദിലത്ത് ജിമാര്‍ട്ടിന് മുന്നിലാണ് അപകടം ഉണ്ടായത്.

മുന്നിലൂടെ പോയ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞു റോഡിലേക്ക് വീഴുകയും ലോറിക്ക് പിന്നില്‍ വന്ന അനിതയുടെ സ്‌കൂട്ടറിന്റെ ടയറില്‍ കുരുങ്ങുകയുമായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിന്റെ വശത്തേക്ക് മറിഞ്ഞു.

വീഴ്ചയില്‍ ഡിവൈഡറില്‍ അനിതയുടെ തലയിടയിച്ചു. പോലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനിതയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version