വടകരയിൽ തോട്ടിൽവീണ് രണ്ടുവയസുകാരന് ദാരുണമരണം; വെള്ളക്കെട്ടിൽ ഇറങ്ങരുതെന്ന് അതീവ ജാഗ്രത നിർദേശം

വടകര: കോഴിക്കോട് വടകരയിൽ രണ്ട് വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു. കുന്നുമ്മക്കരയിൽ കണ്ണൂക്കര ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്.

കുട്ടി വീടിന് മുന്നിലെ തോട്ടിലാണ് വീണത്. ചെറിയ തോടാണെങ്കിലും ശക്തമായ മഴയെ തുടർന്ന് നല്ല ഒഴുക്കുണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, കനത്ത മഴയുടേയും വെള്ളക്കെട്ടിന്റേയും സാഹചര്യത്തിൽ പുഴകൾക്കും തോടുകൾക്കും സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Exit mobile version