ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ടത് അറിയാതെ മറിയാമ്മയും കൊച്ചുമകൾ ആൻ മരിയയും ആശുപത്രിയിൽ; ഒന്നും അറിയിക്കാതെ പ്രിയപ്പെട്ടവർ

കൂട്ടിക്കൽ: കോട്ടയം കൂട്ടിക്കലിൽ നിരവധി ജീവനുകൾ കവർന്ന ഉരുൾപൊട്ടൽ തന്റെ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെടുത്തിയതറിയാതെ ആശുപത്രിയിൽ കഴിയുകയാണ് മറിയാമ്മയും കൊച്ചുമകൾ ആൻമരിയയും.

കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ ആൻമരിയയ്ക്കു നഷ്ടപ്പെട്ടത് അമ്മ സോണിയെയും (45) സഹോദരൻ അലനെയു(8)മാണ്. ഉരുൾപൊട്ടലിൽ ഇവരുടെ വീടടക്കം ഒലിച്ചുപോയി. ടാപ്പിങ് തൊഴിലാളിയായ ജോമിയും സംഭവസമയത്ത് വീട്ടിലില്ലായിരുന്നു.

സോണിയുടെ ഭർത്താവ് ജോമി, ജോമിയുടെ അമ്മ മറിയാമ്മ, ആൻമരിയ എന്നിവർ അപകടസമയത്ത് വീട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ടുമാത്രമാണ് ഇവർ രക്ഷപ്പെട്ടത്. ആൻമരിയയ്‌ക്കൊപ്പം കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ഇന്നലെ രാവിലെ പരിശോധനയ്ക്ക് എത്തിയതായിരുന്നു മറിയാമ്മ. അപകടത്തെപ്പറ്റി അറിഞ്ഞതോടെ ആശുപത്രി അധികൃതർ ഇവരെ വിവരം അറിയിക്കാതെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

Exit mobile version