ഓൺലൈൻ ഫുഡ് ഡെലിവെറിയുടെ മറവിൽ ലഹരി കടത്ത്; യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: ഓൺലൈൻ ഫുഡ് ഡെലിവറിയുടൈ മറവിൽ മാരക ലഹരികടത്ത് നടത്തിയ യുവാക്കൾ അറസ്റ്റിൽ. നെടുമങ്ങാട് നിന്നും രണ്ടുപേരെ പോലീസ് പിടികൂടുകയായിരുന്നു. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ടിആർ മുകേഷ് കുമാറും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിത്.


നെടുമങ്ങാട് കരിപ്പൂർ വാണ്ടയിൽ നിന്നും ‘സ്വിഗ്ഗി’ ഫുഡ് ഡെലിവറിയുടെ മറവിൽ കെഎൽ 01 എഎഫ് 7389 നമ്പർ ഹീറോ ഹോണ്ട ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.360 കിലോ കഞ്ചാവ്, 100 മാരക ലഹരി ഗുളികകൾ എന്നിവയാണ് പിടികൂടിയത്.

വാണ്ട സ്വദേശി ശ്രീജിത്ത്, വ്‌ളാവെട്ടി നെല്ലിക്കുന്ന് കോളനി സ്വദേശി വൈശാഖ്, പനങ്ങോട്ടേല സ്വദേശി രാഹുൽ എന്നിവർക്കെതിരെ കേസെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എസ് അനിൽകുമാർ, ആർ രാജേഷ് കുമാർ, മണികണ്ഠൻ നായർ , സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനു, സുബിൻ,ബിജു, ഷംനാദ് എസ്, രാജേഷ്, ഷാഹിൻ, ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Exit mobile version