കോണ്‍ഗ്രസില്‍ നിന്ന് കുറച്ചു പേര്‍ കൂടി പുറത്തു പോകാനുണ്ട്, പിന്നെ എല്ലാം ശരിയാവും; കെ മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് കുറച്ചു പേര്‍ കൂടി പുറത്തു പോകാനുണ്ടെന്ന് കെ മുരളീധരന്‍ എംപി. പിന്നീട് എല്ലാം ശരിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി നിര്‍വാഹക സമിതി അംഗം പി.വി. ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസില്‍ നിന്ന് കുറച്ചുപേര്‍ കൂടി പോകാനുണ്ട്. പിന്നെ എല്ലാം ശരിയാവും,’ അദ്ദേഹം പറഞ്ഞു. വയനാട് മുന്‍ ഡി.സി.സി പ്രസിഡന്റായ പി.വി. ബാലചന്ദ്രന്‍ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ പരാജയപ്പെട്ടതോടെ അണികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ആരോപിച്ചായിരുന്നു പിവി ബാലചന്ദ്രന്‍ തന്റെ രാജി പ്രഖ്യാപിച്ചത്.

ഭാവി തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. സിപിഎം പ്രവേശനം തള്ളുന്നില്ലെന്നും ബാലചന്ദ്രന്‍ പറഞ്ഞു. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ് പി.വി. ബാലചന്ദ്രന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായത്. കെ.എസ്.യു മുതല്‍ തുടങ്ങിയ 52 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് പി.വി. ബാലചന്ദ്രന്‍ അവസാനിപ്പിച്ചത്.

Exit mobile version