ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരും: അഞ്ച് ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരും.
ട്രഷറര്‍ ജെആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. അഞ്ച് ജില്ലകളിലെ പ്രസിഡന്റുമാര്‍ക്കും മാറ്റമുണ്ട്. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളെയാണ് പുനഃസംഘടിപ്പിച്ചത്.

പത്തനംതിട്ട, കോട്ടയം, പാലക്കാട്. വയനാട്, കാസര്‍ഗോഡ്, ജില്ലാ പ്രസിഡന്റുമാരെയാണ് മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കെ സുരേന്ദ്രന് തിരിച്ചടിയാണെന്നും അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ കെ സുരേന്ദ്രന് മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വനിതാ നേതാവ് ശോഭ സുരേന്ദ്രനും എഎന്‍ രാധാകൃഷണനും വൈസ് പ്രസിഡന്റുമാരായി തുടരും. ഇവര്‍ക്കൊപ്പം ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ടുണ്ട്. നടന്‍ കൃഷ്ണകുമാര്‍ ദേശീയ കൗണ്‍സില്‍ അംഗമാവും.

Exit mobile version