കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് ഭാര്യയെ കഴുത്തിൽ കയറ് മുറുക്കി കൊന്നു; ഭർത്താവ് അറസ്റ്റിൽ

കൊണ്ടോട്ടി: കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് ഭർത്താവ് ഭാര്യയെ കഴുത്തിൽ കയറ് മുറുക്കി കൊന്നു. കൊണ്ടോട്ടി സ്വദേശിയായ ഷമീറാണ് ഭാര്യ ഷാക്കിറയെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച പുലർച്ചെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കോഴിക്കോട് മാവൂരിൽ നിന്ന് പിടികൂടുകയായിരുന്നു. കിടപ്പുമുറിയിലാണ് ഷമീർ ഷാക്കിറയെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തിത്.

കുടുംബ വഴക്കിനിടെയാണ് കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച് ഷാക്കിറയെ കൊലപ്പെടുത്തിയത്.എട്ടും ആറു വയസും പ്രായമുള്ള കുട്ടികൾ നോക്കി നിൽക്കെയാണ് ഇയാൾ ഷാക്കിറയെ കൊലപ്പെടുത്തിയത്.

ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാൾ പലരോടും വിളിച്ചുപറഞ്ഞിരുന്നു.പൊലീസ് എത്തുന്നതിന് മുമ്പ് ഓടി രക്ഷപ്പെട്ട ഇയാളെ മാവൂരിൽ നിന്ന് പിടികൂടുകയായിരുന്നു.

Exit mobile version