കൊല്ലപ്പെട്ട നിഥിനയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്, പോസ്റ്റുമോർട്ടം നാളെ

കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനി നിഥിനയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായെന്നും നിതിനയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് വൈക്കം എംഎൽഎ സി.കെ ആശ പറഞ്ഞു.

നിലവിൽ പാലാ മരിയൻ മെഡിക്കൽ നിതിനയുടെ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ 8.30 ഓടെയായിരിക്കും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുക. ഒൻപത് മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും. ഇതിന് ശേഷം മൃതദേഹം നിഥിനയുടെ സ്വദേശമായ തലയോലപറമ്പിലേക്ക് കൊണ്ടുപോകും. തുടർന്ന് ഒരു മണിക്കൂറോളം പൊതുദർശനത്തിന് വയ്ക്കും. ബന്ധുവിന്റെ വീട്ടിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.

ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്ന നിഥിനതയെ സഹപാഠിയായ അഭിഷേക് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു

Exit mobile version