‘നടന്‍ ബൈജു മോന്‍സണ്‍ മാവുങ്കലായി’ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിച്ചു; നിയമനടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

Minister V Sivankutty | Bignewslive

വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രം പ്രചരിക്കുന്ന സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുന്നു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനൊപ്പം എന്ന രീതിയില്‍ എന്നെയും ചേര്‍ത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പുകാലത്ത് നടന്‍ ബൈജു വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്ത് മോന്‍സന്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി കുറിച്ചു.

ഷീബ രാമചന്ദ്രന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഞാന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.

Exit mobile version